മുംബൈ: രാജ്യത്തിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ വളര്‍ച്ച. ഒന്നാം പാദത്തില്‍ 250% ആണ് കയറ്റുമതി വര്‍ധിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 1300 കോടിയില്‍ നിന്ന് 4600 കോടിയായാണ് കയറ്റുമതി കൂടിയതെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്‌സ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ ഇത് 3100 കോടിയില്‍ നിന്ന് 600 കോടി രൂപയായി കുറഞ്ഞിരുന്നു. ഇക്കാലയളവില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. നൂറ് ശതമാനത്തിന് അടുത്താണ് വളര്‍ച്ച. 2014-15 സാമ്പത്തിക വര്‍ഷത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ഇറക്കുമതി ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് ഇപ്പോഴുള്ളതെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്ര പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദക രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ഉല്‍പ്പാദന അനുബന്ധ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയിലും ഈ രംഗത്ത് ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…