Thursday, May 9, 2024
spot_img

മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്; 250% വര്‍ധനവ്


മുംബൈ: രാജ്യത്തിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ വളര്‍ച്ച. ഒന്നാം പാദത്തില്‍ 250% ആണ് കയറ്റുമതി വര്‍ധിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 1300 കോടിയില്‍ നിന്ന് 4600 കോടിയായാണ് കയറ്റുമതി കൂടിയതെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്‌സ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

നേരത്തെ ഇത് 3100 കോടിയില്‍ നിന്ന് 600 കോടി രൂപയായി കുറഞ്ഞിരുന്നു. ഇക്കാലയളവില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. നൂറ് ശതമാനത്തിന് അടുത്താണ് വളര്‍ച്ച. 2014-15 സാമ്പത്തിക വര്‍ഷത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ഇറക്കുമതി ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് ഇപ്പോഴുള്ളതെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്ര പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദക രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ഉല്‍പ്പാദന അനുബന്ധ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയിലും ഈ രംഗത്ത് ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles