Tuesday, December 23, 2025

നിയമസഭയുടെ പത്താം സമ്മേളനത്തിന് ജനുവരി 25ന് തുടക്കം; സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുമെന്നും സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു.

ജനുവരി 25 മുതൽ മാർച്ച് 27 വരെയുള്ള കാലയളവിൽ ആകെ 32 ദിവസം സഭ സമ്മേളിക്കും. ജനുവരി 29, 30, 31 തീയതികൾ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരില്ല. തുടർന്ന് ഫെബ്രുവരി 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും.

ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്‌ക്കായി ഫെബ്രുവരി 15 മുതൽ 25 വരെയുള്ള കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ 13 ദിവസം, 2024-25 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ട്.

Related Articles

Latest Articles