Saturday, May 11, 2024
spot_img

വിജിൽ സ്പോൺസേർഡ് ബുക്സ് സ്കീമിന്റെ 5-ാം എഡിഷന് നാളെ തിരിതെളിയും; ‘സർഗ്ഗവസന്തം 2023’ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട് : പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ രചനകൾ എഴുത്തുകാർക്ക് തന്നെ സൗജന്യമായി നൽകുന്നതുമായ പദ്ധതിയായ വിജിൽ സ്പോൺസേർഡ് ബുക്സ് സ്കീമിന്റെ 5-ാം എഡിഷന് നാളെ തിരിതെളിയും. സർഗ്ഗവസന്തം 2023 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ് ഉദ്‌ഘാടന കർമ്മം നിർവഹിക്കുക.

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ വിജിൽ പ്രസിഡന്റ് അഡ്വ: ജോസഫ് തോമസ് അദ്ധ്യക്ഷത വഹിക്കും.

“അഭിപ്രായ സ്വാതന്ത്യവും പരമാധികാരവും ഭരണഘടനാ ദൃഷ്ടിയിൽ’ എന്ന വിഷയത്തെകുറിച്ച് കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ: അരുൺകൃഷ്ണ ധൻ പ്രഭാഷണം നടത്തും. ചടങ്ങിൽ ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, കെ.മോഹൻദാസ്, ടി.പി.ഗംഗാധരൻ എന്നിവർ സംസാരിക്കും.

Related Articles

Latest Articles