Sunday, December 14, 2025

നടന്റെ കൈയ്ക്ക് നല്ല ബലമായതിനാൽ പിടിച്ച് മാറ്റാൻ പോലും പറ്റിയില്ല ! പിന്നിൽ നിന്നും കടന്നുപിടിച്ചു ; ലൈംഗികാതിക്രമം നടത്തിയത് പിഗ്മാൻ സിനിമാ ലൊക്കേഷനിൽ വച്ച് ; ജയസൂര്യക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവനടി

തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് യുവനടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി.

2013ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അവിര റബേക്ക സംവിധാനം ചെയ്‌ത പിഗ്മാൻ എന്ന സിനിമാ ലൊക്കേഷനിൽ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത്. ശുചിമുറിയിൽ പോയി തിരിച്ചു നടക്കുന്നതിനിടെ നടൻ കയറിപിടിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. അതേസമയം, ആ സമയത്ത് ഒരുപാട് ഭയന്നു പോയിരുന്നു. നടന്റെ കൈയ്ക്ക് നല്ല ബലമായതിനാൽ പിടിച്ച് മാറ്റാൻ പോലും പറ്റിയില്ല. ചെയ്തത് മോശമായിപ്പോയെന്ന് നടനോട് പറഞ്ഞിരുന്നുവെന്നും പരാതിക്കാരി പറയുന്നു. എന്നാൽ സംഭവം വിഷയമാക്കരുതെന്നും സംവിധായകനോട് പറയരുതെന്നുമായിരുന്നു നടൻ ആവശ്യപ്പെട്ടതെന്ന് നടി ആരോപിച്ചു. ആദ്യത്തെ സിനിമയാണ് അതിന്റെ ടെൻഷനുണ്ടെന്ന് പറഞ്ഞപ്പോൾ കൂൾ ആകൂ, കണ്ണീർ തുടച്ച് പോയി ഒന്നുകൂടെ മേക്കപ്പിടാനും നടൻ പറഞ്ഞു. ഇനി നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കുമെന്നും ഇനി തൊടുക പോലും ചെയ്യില്ലെന്നും പറഞ്ഞു. പിന്നീടൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരി പറയുന്നു.

Related Articles

Latest Articles