Wednesday, December 17, 2025

റോഡിന് സ്ഥലം വിട്ടു കൊടുക്കാത്തതിൽ അഭിഭാഷകന്റെ ബൈക്കും കാറും അടിച്ച് തകർത്ത് അക്രമികൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ : റോഡിന് സ്ഥലം വിട്ടു കൊടുക്കാത്തതിനെ തുടർന്ന് അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. പയ്യന്നൂർ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറുമാണ് അക്രമികൾ അടിച്ച് തകർത്തത്.

അഭിഭാഷകൻ മുരളിയുടെ സമ്മതമില്ലാതെ തന്നെ ഇവർ ഇന്നലെ സ്ഥലം ഏറ്റെടുത്തിരുന്നു. സ്ഥലമേറ്റെടുക്കുന്നത് മുരളിയും സംഘവും എതിർത്തിരുന്നു ഇതിലുള്ള വൈരാഗ്യമാകാം അക്രമത്തിന് കാരണം എന്നാണ് അഭിഭാഷകൻ പറയുന്നത് . തുടർന്ന് പയ്യന്നൂർ പോലീസിന് പരാതി നൽകിയിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Related Articles

Latest Articles