Tuesday, December 23, 2025

ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങി …! ഇന്ത്യക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു , പാറ്റ് കമ്മിൻസ് നായകൻ

അടുത്തമാസം ഇന്ത്യക്കെതിരെ നടക്കുന്ന നാല് ടെസ്റ്റുകളടങ്ങിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സ്പിന്നർമാർ ടീമിലുണ്ട്. അടുത്ത മാസം ഒമ്പതിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. പാറ്റ് കമ്മിൻസ് ആണ് നായകൻ. സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റനാണ്. ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യക്ക് ഈ പരമ്പര സ്വന്തമാക്കിയെ മതിയാകൂ. അതേസമയം ഓസീസ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്

ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ്, അഷ്ടൻ അഗർ, സ്‌കോട്ട് ബോലാൻഡ്, ആലക്‌സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ജോഷ് ഹേസിൽവുഡ്, ട്രാവിഡ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ, നഥാം ലിയൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യൂ റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, ഡേവിഡ് വാർണർ

Related Articles

Latest Articles