Tuesday, May 21, 2024
spot_img

ട്രിപ്പിള്‍ സെഞ്ചുറി തിളക്കത്തിൽ പൃഥ്വി ഷാ ; 383 പന്തില്‍ 49 ഫോറും നാല് സിക്സറുൾപ്പെടെ 379 റണ്‍സെടുത്ത് പുറത്തായി, രഹാനെക്കും സെഞ്ചുറി

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ യുവതാരം പൃഥ്വി ഷാക്ക് ട്രിപ്പിള്‍ സെഞ്ചുറി. അസമിനെതിരെയാണ് തരാം സെഞ്ച്വറി നേടിയത്. ഇന്നലെ 240 റണ്‍സുമായി ഡബിള്‍ സെഞ്ചുറി എടുത്ത് പുറത്താകാതെ നിന്ന പൃഥ്വി ഷാ രണ്ടാം ദിനം 379 റണ്‍സെടുത്ത് പുറത്തായി. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. 383 പന്തില്‍ 49 ഫോറടക്കം നാല് സിക്സും അടിച്ചെടുത്താണ് പൃഥ്വി 379 റണ്‍സെടുത്തത് . റിയാന്‍ പരാഗാണ് പൃഥ്വി ഷായുടെ വിക്കറ്റെടുത്തത്.

പൃഥ്വി ഷാക്ക് പുറമെ ഇന്ത്യന്‍ മുന്‍ താരവും മുംബൈ നായകനുമായ അജിങ്ക്യാ രഹാനെയും സെഞ്ചുറി നേടി. രണ്ടാം ദിനത്തിൽ മുംബൈ മൂന്ന് വിക്കറ്റ് നഷ്ട്ത്തില്‍ 598 റണ്‍സെന്ന ശക്തമായ സ്‌കോറുമായി നിൽക്കുന്നു. പൃഥ്വിയുടെ ഈ പ്രകടനം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂട്ടുകയാണ്

Related Articles

Latest Articles