Friday, May 3, 2024
spot_img

”മികച്ച രാഷ്‌ട്രതന്ത്രജ്ഞനും, ദീർഘവീക്ഷണവുമുള്ള ഭരണാധികാരിയും”; UAE പ്രസിഡന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

 

ദില്ലി: UAE പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യയും, യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയത്. ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗ വാർത്ത ഏറെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

”മികച്ച രാഷ്‌ട്രതന്ത്രജ്ഞനും, ദീർഘവീക്ഷണവുമുള്ള ഭരണാധികാരിയായ അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യയും, യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചത്. യുഎഇ ജനതയുടെ ദു:ഖത്തിൽ എല്ലാ ഇന്ത്യക്കാരും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം ഇന്ന് ഉച്ചയോടെയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്. ദീർഘനാളായി അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Related Articles

Latest Articles