മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയ വീടിന്റെ അയൽപക്കത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍. അതേസമയം മരണകാരണത്തെ സംബന്ധിച്ച് വ്യക്തതയില്ല.
ഇന്ന് രാവിലെ 11 മണിയോടെയാണ് ആമകളെ വളർത്തുന്ന വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ആരുടെ മൃതദേഹമാണിത് എന്ന് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല. രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടര്‍ടാങ്കില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. വീട്ടുടമസ്ഥൻ കുടുംബസമേതം വിദേശത്താണ് താമസം. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനും തൊഴിലാളി എത്തിയപ്പോഴാണ് ടാങ്കിനുള്ളില്‍ മൃതദേഹം കണ്ടത്. ഉടൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു

