Tuesday, May 7, 2024
spot_img

രാജാക്കാടിൽ നായാട്ടിനിടയിൽ വനവാസി യുവാവ് വെടിയേറ്റ് മരിച്ചു! സംഭവം പുറത്തറിയാതിരിക്കാൻ കുഴിച്ചിട്ടു: ഒടുവിൽ നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് യാഥാർഥ്യം പുറത്തറിയിച്ച് പോലീസ്

ഇടുക്കി: കാടിനുള്ളില്‍ വെടിയേറ്റ് മരിച്ച വനവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയിലെ മഹേന്ദ്രന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
നായാട്ടിനിടെ അബദ്ധത്തില്‍‌ വെടിയേറ്റ് മരിച്ചതാണെന്നാണ് പോലീസിന്റെ വാക്കുകൾ.

മഹേന്ദ്രനെ കാണാനില്ലെന്ന് രാജാക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസണ്‍വാലി സ്വദേശികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് നായാട്ടിനിടെ ഒരാള്‍ക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്.

സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles