Monday, December 15, 2025

അന്യസംസ്ഥാന ക്രിമിനലുകളുടെ ക്രൂര കൃത്യങ്ങൾ തുടർകഥയാകുന്നു!! ആലുവയിലെ കൊലപാതകത്തിന് പിന്നാലെ മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവം; പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്

മലപ്പുറം: ആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതകം നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെ മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. റാം മഹേഷ് കുശ്‌വ എന്ന ബണ്ടി (30)യാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇയാൾ മദ്ധ്യപ്രദേശ് സ്വദേശിയാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് ചേളാരിയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.

കുട്ടിയുടെ മാതാപിതാക്കളും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പോലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Related Articles

Latest Articles