International

ഹമാസ് ഇസ്രായേലിൽ ചെയ്തു കൂട്ടിയ കൊടും ക്രൂരതകൾ ഓരോന്നായി പുറത്തു വരുന്നു !ശവസംസ്കാര ചടങ്ങുകൾ പോലും പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടി ഇസ്രയേൽ ജനത ! വീഡിയോ വൈറൽ

ഹമാസുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിൽ വീരമൃത്യു വരിച്ച 20 വയസ്സുകാരനായ സൈനികന്റെ ശവസംസ്കാര ചടങ്ങിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു നോക്ക് കാണുവാൻ വൻ ജനാവലിയാണ് സെമിത്തേരിയിൽ എത്തിച്ചേർന്നത്.

എന്നാൽ ചടങ്ങുകളെ ഒന്നാകെ തടസപ്പെടുത്തിക്കൊണ്ട് പൊടുന്നനെ റോക്കറ്റുകളുടെ സ്ഫോടനങ്ങളും തുടർന്നുള്ള എയർ സൈറണുകളും കേൾക്കുകയും ആളുകൾ ജീവരക്ഷാർത്ഥം നിലത്ത് കുനിഞ്ഞ് ഇരിക്കുകയും ചെയ്തു.

ഇത് ഇസ്രായേലിന്റെ യാഥാർത്ഥ്യമാണെന്നും നമ്മുടെ ദുഃഖത്തിന്റെ നിശ്ശബ്ദതയെ കീറിമുറിക്കുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് എക്സ് പ്ലാറ്റ്‌ഫോമിലാണ് ഈ വീഡിയോ ദൃശ്യങ്ങൾ പങ്ക് വച്ചത്.

ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയ ശനിയാഴ്ച മുതൽ ഉയർന്നുവന്ന നൂറുകണക്കിന് അക്രമങ്ങളിൽ ഒന്ന് മാത്രമാണിത്. ഹമാസ് തീവ്രവാദികൾ 3 മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ ശ്ലോമിയുടെയും ഷാച്ചറിന്റെയും കഥയും ഇസ്രായേലി സൈന്യം പങ്കു വച്ചിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ദമ്പതികളുടെ മൂന്ന് മക്കളും അനാഥരായി

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

34 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

38 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago