ഹമാസുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിൽ വീരമൃത്യു വരിച്ച 20 വയസ്സുകാരനായ സൈനികന്റെ ശവസംസ്കാര ചടങ്ങിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു നോക്ക് കാണുവാൻ വൻ ജനാവലിയാണ് സെമിത്തേരിയിൽ എത്തിച്ചേർന്നത്.
Families and soldiers stood in funerals for their loved ones today, with explosions of falling rockets in the background. This is Israel’s reality—sirens cutting through the silence of our grief. pic.twitter.com/VOfSNT522B
— Israel Defense Forces (@IDF) October 9, 2023
എന്നാൽ ചടങ്ങുകളെ ഒന്നാകെ തടസപ്പെടുത്തിക്കൊണ്ട് പൊടുന്നനെ റോക്കറ്റുകളുടെ സ്ഫോടനങ്ങളും തുടർന്നുള്ള എയർ സൈറണുകളും കേൾക്കുകയും ആളുകൾ ജീവരക്ഷാർത്ഥം നിലത്ത് കുനിഞ്ഞ് ഇരിക്കുകയും ചെയ്തു.
ഇത് ഇസ്രായേലിന്റെ യാഥാർത്ഥ്യമാണെന്നും നമ്മുടെ ദുഃഖത്തിന്റെ നിശ്ശബ്ദതയെ കീറിമുറിക്കുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് എക്സ് പ്ലാറ്റ്‌ഫോമിലാണ് ഈ വീഡിയോ ദൃശ്യങ്ങൾ പങ്ക് വച്ചത്.
ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയ ശനിയാഴ്ച മുതൽ ഉയർന്നുവന്ന നൂറുകണക്കിന് അക്രമങ്ങളിൽ ഒന്ന് മാത്രമാണിത്. ഹമാസ് തീവ്രവാദികൾ 3 മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ ശ്ലോമിയുടെയും ഷാച്ചറിന്റെയും കഥയും ഇസ്രായേലി സൈന്യം പങ്കു വച്ചിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ദമ്പതികളുടെ മൂന്ന് മക്കളും അനാഥരായി

