Tuesday, December 23, 2025

ബസ് ഡ്രൈവർ ബോധരഹിതനായി; സഹപാഠികളുടെ ജീവൻ രക്ഷിക്കാൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഏഴാം ക്ലാസുകാരൻ

മിഷിഗണ്‍ : സഹപാഠികളുടെ ജീവൻ രക്ഷിച്ച് രാജ്യത്തിന്റെ തന്നെ സൂപ്പർ ഹീറോ പരിവേഷം നേടിയിരിക്കുകയാണ് ഡില്ലൻ റീവ്‌സ് എന്ന അമേരിക്കയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ബോധരഹിതനായതോടെയാണ് ഡില്ലൻ റീവ്‌സ് ബസിനെ നിയന്ത്രിച്ചത്. മിഷിഗണിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഡ്രൈവർ പെട്ടെന്ന് ബോധരഹിതനാകുകയായിരുന്നു. ഇതു മനസ്സിലാക്കി അഞ്ചാം നിരയിൽ നിന്നെത്തിയ കുട്ടി സുരക്ഷിതമായി ബണറ്റ് റോഡിലെ സ്‌റ്റോപ്പിൽ ബസ് നിർത്തി. 66 വിദ്യാർത്ഥികളായിരുന്നു സംഭവ സമയത്ത് ബസിലുണ്ടായിരുന്നത്.

ബോധരഹിതനാകുന്നതിന് മുൻപായി അസ്വഭാവികതകൾ തോന്നിയത് ഡ്രൈവർ അറിയിച്ചതിനാൽ വാറൻ പോലീസിനും സുരക്ഷാ വിഭാഗത്തിനും പെട്ടെന്നുള്ള പ്രതികരണം രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സഹായകമായി. ധീരതയാർന്ന പ്രവർത്തനം കാഴ്ചവച്ച ഡില്ലണെ സ്കൂളിൽ ആദരിച്ചു.

Related Articles

Latest Articles