Saturday, December 20, 2025

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; നടൻ ഷിയാസ് കരീം പിടിയിൽ; അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് വിവരം

കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗർഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയായിരുന്നു.
പോലീസ് സംഘം ചെന്നൈയിലെത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കാസർകോട് ചന്തേര പോലീസാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്തേര പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ ഷിയാസ് 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.

Related Articles

Latest Articles