Wednesday, June 12, 2024
spot_img

ഇനി പൂട്ട് വീഴും; സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്‍ക്കെതിരെ കേന്ദ്ര നടപടി

ദില്ലി: സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം തീരുമാനിച്ചു. വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ ഐ.ടി നിയമ പ്രകാരം കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് .

ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍ നിന്നും പോസ്റ്റുകള്‍ ചെയ്യുകയ്യും. അതുപോലെ സാധാരണക്കാരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാനമായ നിര്‍ദേശം സമൂഹമാധ്യമ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles