കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമൻ
ദില്ലി : രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കൊടുക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുഴുവനായും നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇത്തരത്തിൽ 16,982 കോടി രൂപയാകും വിതരണം ചെയ്യുക.ഇന്ന് നടന്ന 49ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണമെന്ന നിരന്തര ആവശ്യം, ഉടനടി നടപ്പിലാക്കുമെന്ന തീരുമാനം അറിയിച്ചത്.
തമിഴ്നാട് അടക്കം ആറു സംസ്ഥാനങ്ങളുടെ കുടിശികയായ 16,524 കോടി രൂപയും ഉടനടി നല്‍കാന്‍ തീരുമാനിച്ചു. എജി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കാകും കേരളത്തിന്റെ വിഹിതം ലഭ്യമാക്കുക. നഷ്ടപരിഹാര ഫണ്ടിൽ നിലവിൽ ഇത്രയും പണം ഇല്ലെങ്കിലും മറ്റു വരുമാന വിഭവങ്ങളിൽനിന്ന് ഈ തുക വകയിരുത്തുക. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസമായി കഴിഞ്ഞ അഞ്ചു വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരം പൂർണമായും ലഭ്യമാകും. ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽനിന്നും ഇതേ തുക തിരിച്ചുപിടിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അതെ സമയം കേരളം അടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നഷ്ടപരിഹാര കാലാവധി നീട്ടുന്നതില്‍ തീരുമാനമായില്ല. ജിഎസ്ടി തര്‍ക്ക പരിഹാരത്തിനുള്ള അപ്‍ലറ്റ് ട്രൈബ്യൂണലുകളുടെ ഘടന, എണ്ണം എന്നിവയിൽ സംസ്ഥാന സർക്കാരുകൾ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ അപ്‍ലറ്റ് ട്രൈബ്യൂണലിനായുള്ള മന്ത്രിതല സമിതി ശുപാര്‍ശയില്‍ മാറ്റംവരുത്തും എന്നാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…