Thursday, May 2, 2024
spot_img

“പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ അല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം !” -നവകേരളാ ബസിന് നേരെയുണ്ടായ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തതിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി !

തിരുവനന്തപുരം : മുഖ്യമന്ത്രിയും പരിവാരങ്ങളും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെയുണ്ടായ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ പോലീസിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംഭവത്തിൽ പോലീസിൽ വിശ്വാസക്കുറവില്ലെന്നും പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ അല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്

മന്ത്രിമാർ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകവേ എറണാകുളം കുറുപ്പംപടിയിൽ വച്ചാണ് കെഎസ് യു പ്രവർത്തകർ ഷൂ എറിഞ്ഞത്. പോലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഓടക്കാലിയിലും ഷൂ ഏറ് ആവർത്തിച്ചു. സംഭവത്തിൽ പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ 9 പേർക്കെതിരെയും കുറുപ്പുംപടി ഓടക്കാലിയിൽ നാല് പേർക്കെതിരെയുമാണ് കേസെടുത്തത്.

മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണ മെന്നു ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് നോട്ടിസ് നല്‍കിയിരുന്നു. ഐ പി സി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തത്. ഷൂസ് എറിഞ്ഞവര്‍ ക്കെതിരെ ചുമത്തിയ ഈ വകുപ്പുകള്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ ത്തിയപ്പോള്‍ വകുപ്പുകള്‍ സംബന്ധിച്ച് പോലീസിന് രൂക്ഷ വിമര്‍ശനമുണ്ടാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നു കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവില്‍ മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഓടക്കാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസിന് നേരെ ഷൂ എറിയുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമ പ്രവർത്തക ക്യാമറാമാനോട് ‘വിഷ്വല്‍ എടുക്ക്’ എന്ന് പറയുന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ആ ഓഡിയോ മ്യൂട്ട് ചെയ്ത് പകരം ‘ഷൂ എറിയൂ’ എന്ന് ഗ്രാഫിക്സ് ടെക്സ്റ്റ് നല്‍കിയാണ് സൈബര്‍ ഇടങ്ങളില്‍ വിഡിയോ പ്രചരിക്കുന്നതെന്ന് ചാനൽ വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles