കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പരാതി ലഭിച്ചിട്ടുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നിരവധിപേർക്കെതിരെയാണ്. എന്നാൽ സർക്കാർ നടപടിക്കൊരുങ്ങുന്നത് ബിജെപി നേതാക്കൾക്കെതിരെ മാത്രവും. ഇത്തരത്തിൽ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ, ഇതിനെതിരെ രൂക്ഷവിമർശനവുമായി തത്വമയോടൊപ്പം ചേരുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
തീവ്രവാദ ശക്തികൾക്ക് സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തുകൊടുന്നുവെന്ന വിമർശനം സംസ്ഥാന സർക്കാരിനെതിരെ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സമൂഹ മാദ്ധ്യമങ്ങളിൽ നടത്തിയിരുന്നു. ഈ അഭിപ്രായ പ്രകടനത്തിനെതിരെ മുഖ്യമന്ത്രി തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കേന്ദ്രമന്ത്രിക്കെതിരെ നടപടിയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ വാദം. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് സർക്കാർ നൽകിയിരുന്നു. ഇതിന്റെ മറവിലാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിക്കെതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. അതെസമയം ഹമാസ് നേതാവ് സോളിഡാരിറ്റിയുടെ പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പ്രസംഗിച്ചതിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം, കളമശ്ശേരി സ്ഫോടനത്തെ ആദ്യം ഇസ്രായേൽ പലസ്‌തീൻ വിഷയവുമായി ബന്ധിപ്പിച്ചത് എം വി ഗോവിന്ദനായിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ പോലീസ് നടപടിയെടുത്തിട്ടില്ല. എന്നാൽ, ഒരു വീട്ടുകാരൻ പാമ്പിനെ വളർത്തിയാൽ അതെപ്പോഴും അയൽക്കാരനെ മാത്രം കടിക്കണമെന്നില്ല എന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. കേരളം തീവ്രവാദികളുടെ കേന്ദ്രമാകുന്നുവെന്ന ഈ വിമർശനത്തിലുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കേസിന് പിന്നിലെന്ന പരാതി ഉയർന്നിട്ടുണ്ട്. ബിജെപി നേതാക്കളായ സന്ദീപ് വാര്യർ, അനിൽ ആന്റണി തുടങ്ങിയവർക്കെതിരെയും ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്കെതിരെ കേസ് നിലനിൽക്കുമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ നടപ്പാക്കുന്നത് പിണറായിയുടെ ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖറിന്റെ രോമത്തിൽ തൊടാൻ പോലും പിണറായിയ്ക്ക് കഴിയില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുറന്നടിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…
ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…
അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…
അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…