Saturday, May 11, 2024
spot_img

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;ഔദ്യോഗിക സ്ഥാനാർഥിയില്ല; രണ്ട് സ്ഥാനാർഥികളിൽ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം

ദില്ലി :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി. രണ്ട് സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ താൻ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന പ്രതീതി മല്ലികാർജുൻ ഖാർഗെ സൃഷ്ടിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിലപാട് വ്യക്തമാക്കൽ. ഖാർഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ ഇറക്കിയ മാർഗനിർദേശത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.പാർട്ടിയിലെ ഔദ്യോഗിക സ്ഥാനത്തും പോഷക സംഘടനകൾക്ക് നേതൃത്വം നൽകുന്നവർക്കും സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തണമെങ്കിൽ പദവിയിൽ നിന്ന് രാജിവെക്കണം. പദവിയിൽ ഇരുന്നു കൊണ്ട് ഒരുതരത്തിലുമുള്ള പ്രചാരണം അനുവദിക്കില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Related Articles

Latest Articles