Thursday, December 18, 2025

ക്ലാസിലിരുന്ന് നിരന്തരം ഉറങ്ങി വിദ്യാർത്ഥി ;അദ്ധ്യാപകർ കാരണം തിരക്കിയപ്പോൾ പുറത്ത് വന്നത് 5 വർഷം ലൈംഗികമായി പീഡിപ്പിച്ച സിദ്ധിഖ് ബാകവി എന്ന മദ്രസ അദ്ധ്യാപകന്റെ ക്രൂരകൃത്യങ്ങൾ , 53 വർഷം കഠിന തടവും 60000 രൂപ പിഴയും ചുമത്തി കോടതി

പാലക്കാട്: 5 വർഷമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ സിദ്ധിഖ് ബാകവിക്ക് 53 വർഷം കഠിന തടവും 60000 രൂപ പിഴയും ചുമത്തി കോടതി.ക്ലാസിലിരുന്ന് നിരന്തരമായി ഉറങ്ങിയ വിദ്യാർത്ഥിയോട് സ്കൂളിലെ അദ്ധ്യാപകർ ഉറക്കമില്ലായ്മയുടെ കാരണങ്ങൾ തിരക്കിയപ്പോഴാണ് മദ്രസ അദ്ധ്യാപകൻ 5 വർഷമായി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന സത്യം വിദ്യാർത്ഥി തുറന്ന് പറയുന്നത്.പിന്നീട് അദ്ധ്യാപകർ പീഡന വിവരം സ്കൂൾ അധികൃതരെയും വീട്ടുകാരെയും അറിയിച്ചതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം സിദ്ദിഖ് ബാകവിക്ക് 53 വർഷം കഠിന തടവും 60000 രൂപ പിഴയുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് വിധിച്ചത്.
2019 ജനുവരി മാസം മുതലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഒറ്റപ്പാലം സ്വദേശിയായ സിദ്ധിക്ക് ബാകവി പീഡിപ്പിക്കാൻ തുടങ്ങിയത്.രാത്രി വൈകും വരെ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അത് കാരണമാണ് തനിക്ക് ഉറങ്ങാൻ കഴിയാത്തതെന്നും കുട്ടി സ്കൂളിലെ അദ്ധ്യാപകരോടും പോലീസിനോടും പറഞ്ഞു.

Related Articles

Latest Articles