symbolic image
തിരുവനന്തപുരം : പാര്ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാനേതാക്കളോട് മൃദുസമീപനവുമായി സിപിഎം ജില്ലാ നേതൃത്വം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യലഹരിയിലെന്നു തെളിയിക്കുന്ന വിഡിയോ പുറത്തായതിനെ തുടർന്ന് ജില്ലാ കമ്മിറ്റി പിരിച്ചുവിടാന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നിർദേശം നൽകിയിരുന്നു. സംസ്ഥാനസെക്രട്ടറി പങ്കെടുത്ത എസ്എഫ്ഐ ജില്ലാ ഫ്രാക്ഷന് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി ഈ നിര്ദേശം നല്കിയത്. എന്നാല് ഒരു നടപടിയും ഉണ്ടായില്ല. ജില്ലാ സെക്രട്ടേറിയറ്റിലെ പ്രമുഖന്റെ സംരക്ഷണമുള്ളതിനാലാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാനേതാക്കൾക്കെതിരെ നടപടിയുണ്ടാകാത്തതെന്നാണു പാര്ട്ടിയിലെ ആരോപണം
ലഹരിവിരുദ്ധ പരിപാടിയില് പങ്കെടുത്തതിനുശേഷം ബാറിൽ കയറി മദ്യപിച്ച സിപിഎം നേതാവിനെതിരായ നടപടി തീരുമാനിക്കാന് നേമം ഏരിയ കമ്മിറ്റി ഇന്നു യോഗം ചേരും. ലഹരിവിരുദ്ധ പരിപാടിക്കുശേഷം മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കളെ സംഘടന പുറത്താക്കിയിട്ടുണ്ട് . ഇവരില് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ ജെ.ജെ.അഭിജിത് സിപിഎം നേമം ഏരിയ കമ്മിറ്റിയംഗം കൂടിയാണ്. ഇദ്ദേഹത്തിനെതിരായ അച്ചടക്ക നടപടിയില് ഇന്ന് തീരുമാനമുണ്ടാകും.
ദത്തുവിവാദം, കത്തുവിവാദം, വിദ്യാര്ഥി – യുവജന സംഘടനാ നേതാക്കള്ക്കെതിരായ ലഹരി, പീഡന ആരോപണങ്ങള് തുടങ്ങി തിരുവനന്തപുരത്തെ സിപിഎമ്മില് തൊടുന്നതെല്ലാം പിഴയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണാനാകുന്നത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…