തിരുവനന്തപുരം :തിരുവനന്തപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസ് അവസാനിപ്പിച്ച് തടിയൂരാനൊരുങ്ങി ക്രൈംബ്രാഞ്ച്. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നീക്കം. പെട്രോളൊഴിച്ചാണ് തീകത്തിച്ചത് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ചില കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
പോലീസ് തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. ‘ തത്വമസി.. അത് നീ തന്നെയാകുന്നു’ എന്ന കുറിപ്പോടെ സന്ദീപാനന്ദഗിരിയുടെ ചിത്രവും പങ്കുവച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്.
2018 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഹോംസ്റ്റേക്ക് തീപിടിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ള സിപിഎം നേതാക്കൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികളെ എത്രയും വേഗം പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഹോംസ്റ്റേയിലെ സിസിടിവി പ്രവർത്തിക്കാത്തത് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ ദുരൂഹത ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന ആരോപണവും ശക്തമാണ്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…