കോഴിക്കോട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല് മൊയ്തീന് (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര് ബസാറില് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈക്കിടിച്ച് തെറിപ്പിച്ചത്. നാട്ടുകാര് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിക്കുകയായിരുന്നു. മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്ച്ചെ മൂന്നരയോടെ ആയിരുന്നു മരണം.
മൊയ്ദീൻ വാവാട് ബസാറിലെ ചിക്കന് സ്റ്റാള് തൊഴിലാളിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദ് ഖബര്സ്ഥാനില് ഖബറടക്കി. ഭാര്യ: ജമീല , മക്കള് : നുസൈബത്ത്, സല്മത്ത്, തസ്ലീമത്ത്, മരുമക്കള്: ഷമീര് ടി സി(അണ്ടോണ), ഷാനവാസ് (കൂടത്തായി), റഫീഖ്(കാരാടി), സഹോദരങ്ങള്: ഹുസൈന് , ബീരാന് , ഹമീദ് ,കദീജ, ഉമ്മയ്യ, ആച്ചയ്
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…