Kerala

രാജീവ് ചന്ദ്രശേഖരിനൊപ്പം തലസ്ഥാന നഗരിയിലെ സാംസ്കാരിക ലോകവും! കേന്ദ്രമന്ത്രിയുടെ സ്ഥാനാർഥിത്വത്തിന് തിരുവനന്തപുരത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെയെന്നാശംസിച്ച് സാംസ്കാരിക നായകൻ സൂര്യ കൃഷ്ണ മൂർത്തി

കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സൂര്യ ഫെസ്റ്റിവൽ സ്ഥാപകനും സാംസ്കാരിക നായകനുമായ സൂര്യ കൃഷ്ണമൂർത്തിയെ തൈക്കാട്ടെ വസതിയിൽ സന്ദർശിച്ചു.

40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെച്ചു. തിരുവനന്തപുരത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയട്ടെ എന്ന് സൂര്യ കൃഷ്ണമൂർത്തി ആശീർവദിച്ചു.

ശാസ്ത്രവും കലയും കൈകോര്‍ക്കുന്ന സരസ്വതീക്ഷേത്രം.. പ്രശസ്ത കലാകാരന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ സന്ദര്‍ശിച്ച് ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങി. കലാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യയെക്കുറിച്ചും സമകാലിക വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. തിരുവനന്തപുരത്തിന്റെ ഉയര്‍ച്ചയ്‌ക്ക് മുതല്‍ക്കൂട്ടാകാന്‍ അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു’
രാജീവ് ചന്ദ്രശേഖര്‍ സൂര്യകൃഷ്ണമൂര്‍ത്തിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം എക്‌സില്‍ കുറിച്ചു

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

8 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

9 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

10 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

10 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

11 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

11 hours ago