The date for filing income tax return is approaching; Know how to…
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി അടുക്കുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31 ആണ്. പഴയ നികുതി ഘടന പ്രകാരം 5 ലക്ഷവും പുതിയ നികുതി ഘടന പ്രകാരം 7 ലക്ഷവും വാർഷിക വരുമാനമുള്ളവർക്കാണ് ആദായ നികുതി ബാധകമാകുന്നത്.
എങ്ങനെ ഫയൽ ചെയ്യണം ?
https://www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അതിലെ നിങ്ങളുടെ ആധാറോ പാൻ നമ്പറോ നൽകി ലോഗ് ഇൻ ചെയ്യുക. പിന്നാലെ ഇ-ഫയൽ റിട്ടേൺ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് സാമ്പത്തിക വർഷം കൂടി നൽകുക. ഓഫ്‌ലൈനായും ഓൺലൈനായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. താഴെ ഇതിനുള്ള ഓപ്ഷൻ കൂടിയുണ്ട്. അത് കൂടി തെരഞ്ഞെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
നികുതി പരിധിയിൽ വരാത്തവരും ഐടിആർ ഫയൽ ചെയ്യുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കുന്നത് നിങ്ങളുടെ വാർഷിക വരുമാനം തെളിയിക്കുന്ന രേഖയാണ്. ഈ രേഖ ക്രെഡിറ്റ് കാർഡ്, ലോൺ പോലുള്ള സാമ്പത്തിക നടപടിക്രമങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ആദായ നികുതി അടയ്‌ക്കേണ്ടാത്ത ചില ഇളവുകൾ നൽകുന്ന പണമിടപാടുകളുടെ റീഫണ്ട് ലഭിക്കാനും ഐടിആർ ഫയലിംഗിലൂടെ സാധിക്കും.
വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ വീസ ലഭിക്കാൻ പലപ്പോഴും ഇൻകം ടാക്‌സ് റിട്ടേൺ ആവശ്യമായി വരാറുണ്ട്. വീസ അധികൃതർ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള ഐടിആർ ആണ് ആവശ്യപ്പെടാറുള്ളത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കാനാണ് അധികൃതർ ഈ രേഖ ഉപയോഗിക്കുന്നത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…