മരിച്ച ആശയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
തൃശൂര്‍ : പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മ ആശയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് അവസാനം ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. ആശയുടെ മരണാന്തര ചടങ്ങുകൾക്കായി കുട്ടികളെ വീട്ടിലെത്തിച്ചു. പത്തും നാലും വയസുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്ന കടുംപിടുത്തമാണ് പോലീസ് ഇടപെടലിനെ തുടർന്ന് അയഞ്ഞത്. ആശയുടെ കുടുംബം പൊലീസിനു പരാതി നൽകിയതിനു പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി കുടുംബവുമായി ചർച്ചയിലാണ് തീരുമാനമുണ്ടായത്.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആശ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. മൃതദേഹം കാണിച്ചശേഷം കുട്ടികളെ ഭര്‍തൃവീട്ടുകാര്‍ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണ.
പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയെ, ഈ മാസം 12നാണ് ഭർതൃഗൃഹത്തിൽ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ യുവതി മരിച്ചു. സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കൾ.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…