Friday, December 12, 2025

‘ദി കേരള സ്റ്റോറി’ അണിയറ പ്രവർത്തകന് ഭീഷണി ലഭിച്ചെന്ന് സംവിധായകൻ; കനത്ത സുരക്ഷ നൽകി മുംബൈ പോലീസ്

മുംബൈ: ‘ദി കേരള സ്റ്റോറി’ അണിയറ പ്രവർത്തകരിൽ ഒരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് സംവിധായകൻ സുദീപ്തോ സെൻ. വിവരം മുംബൈ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഭീഷണി സന്ദേശം ലഭിച്ചയാൾക്ക് സുരക്ഷ നൽകിയെന്ന് പോലീസ് വ്യക്തമാക്കി. അജ്ഞാത നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. വീട്ടിൽ നിന്ന് തനിച്ച് പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്ന് സന്ദേശത്തിൽ പറയുന്നതായി അണിയറ പ്രവർത്തകർ പോലീസിനോട് പറഞ്ഞു.

അതേസമയം, പരാതി ഔദ്യോ​ഗികമായി നൽകിയിട്ടില്ല. പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും നിലവിൽ ഭീഷണി സന്ദേശം ലഭിച്ചയാൾക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു.

Related Articles

Latest Articles