Tuesday, December 16, 2025

ചുട്ടു പഴുക്കാനൊരുങ്ങി ഭൂമി !!! 15 വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിവർധിക്കും

ദില്ലി : ആഗോളതാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തായി. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറച്ചാലും ഇനി വരുന്ന 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ താപനില 1.5 ഡിഗ്രിയും മറികടന്ന് വർധിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കാർബൺ ബഹിര്‍ഗമനം ര്‍ദ്ധിക്കുകയാണെങ്കില്‍ ഭൂമിയിലെ താപനില വ്യവസായിക വിപ്ലവത്തിന് മുമ്പുള്ളതിനെക്കാൾ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

താപനിലയിലെ ഈ വർധന സമുദ്രത്താൽ ചുറ്റപ്പെട്ട ദ്വീപ രാഷ്ട്രങ്ങൾക്ക് വൻ ഭീഷണി ഉയർത്തും എന്നതിൽ സംശയമില്ല.

Related Articles

Latest Articles