Sunday, October 4, 2026

ഐഡിയ കൊള്ളാം…പക്ഷെ ഏറ്റില്ല! അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി സ്വർണ്ണം ഒളിപ്പിച്ചു;എറണാകുളം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 543 ഗ്രാം സ്വർണ്ണം പിടികൂടി.
ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിൽ എറണാകുളം സ്വദേശി അശോകനെ അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണ്ണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് കസ്റ്റംസ്.

Related Articles

Latest Articles