International

രാജ്യത്ത് വൃദ്ധർ പെരുകുന്നു;ജനന നിരക്ക് കൂട്ടാൻ പതിനെട്ടടവും പയറ്റി ചൈന;പണം നൽകി വിദ്യാർത്ഥികളുടെ ബീജം ശേഖരിക്കുന്നു

ബീജിംഗ് : ജനന നിരക്ക് കൂട്ടാൻ പതിനെട്ടടവും പയറ്റി ചൈന .ജനന നിരക്ക് കൂട്ടാൻ ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും വേണ്ടത്ര ഫലം കാണാത്തതിനാൽ പുത്തൻ മാർഗ്ഗം സ്വീകരിക്കുകയാണ് ചൈന. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യാനും ഇതിലൂടെ ചൈനയുടെ ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നുമാണ് ചൈനീസ് ഭരണകൂടം കണക്കു കൂട്ടുന്നത്.

ബെയ്ജിങ്ങിലും ഷാങ്ഹായിലും ഉൾപ്പെടെ ചൈനയിലുടനീളമുള്ള വിവിധ ബീജദാന ക്ലിനിക്കുകൾ ഇതിനുളള നീക്കം തുടങ്ങി കഴിഞ്ഞു. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ ക്ലിനിക്കുകൾ അഭ്യർത്ഥിച്ചു. ബീജം ദാനം നൽകുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ക്ലിനിക്കുകൾ നൽകുന്നത്. റജിസ്ട്രേഷൻ വ്യവസ്ഥകൾ, സബ്‌സിഡികൾ, ബീജദാന നടപടിക്രമങ്ങൾ എന്നിവ എല്ലാം കൃത്യമായി വെളിപ്പെടുത്തിയാണ് വിദ്യാർത്ഥികളെ ക്ഷണിക്കുന്നത്. ചൈനയിലുടനീളമുള്ള മറ്റ് പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബീജ ബാങ്കുകളെല്ലാം നടപടിയുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ചില പ്രത്യേക ഗുണങ്ങളുള്ളവർക്കു മാത്രമേ ബീജം ദാനം ചെയ്യാൻ കഴിയൂ. 20 നും 40 നും ഇടയിൽ പ്രായമുള്ളവരും 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ളവരും പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവരും ബിരുദം നേടിയവരോ പഠിക്കുന്നവരോ ആയിരിക്കണമെന്നും നിർദ്ദേശമുണ്ട്. ദാതാവ് ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്, യോഗ്യതയുള്ളവർ 8 മുതൽ 12 തവണ വരെ ബീജം നൽകേണ്ടി വരും. ബീജം നൽകുന്നവർക്ക് 4,500 യുവാൻ ( ഏകദേശം 54,500 രൂപ) പണമായി ലഭിക്കും.കുറഞ്ഞത് 168 സെന്റിമീറ്ററെങ്കിലും ഉയരമുള്ളവർ ബീജം നൽകിയാൽ മതിയെന്നാണ് ഷാങ്‌സി ബീജബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ 5,000 യുവാൻ (ഏകദേശം 60,000 രൂപ) നൽകുമെന്നാണ് പറയുന്നത്. അതേസമയം, ഷാങ്ഹായിലെ മറ്റൊരു ബീജ ബാങ്ക് 7,000 യുവാൻ (ഏകദേശം 84,000 രൂപ) വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

Anandhu Ajitha

Recent Posts

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

20 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

51 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

1 hour ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

4 hours ago