Monday, December 22, 2025

ആനഭീതിയിൽ ഷോളയൂർ;ജനവാസ മേഖലയിൽ വീണ്ടും ഒറ്റക്കൊമ്പനിറങ്ങി,കാട്ടുകൊമ്പനെ കാടുകയറ്റി നാട്ടുകാർ

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വീണ്ടും കാട്ടുകൊമ്പനിറങ്ങി.ജനവാസ മേഖലയിൽ രാവിലെ ആറ് മണിയോടെയാണ് ആനയിറങ്ങി നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്.പെട്ടിക്കൽ എന്നയിടത്താണ് കൊമ്പനെത്തിയതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.ആനയെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പും സ്ഥലത്തെത്തി.ഏറെനേരം പണിപ്പെട്ടാണ് ആനയെ കാടുകയറ്റിയത്.ആനകൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുവെന്ന നിരന്തര പരാതികൾ ആണ് ജനങ്ങൾ ഉന്നയിക്കുന്നത്.

അതേസമയം മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ നിലയുറപ്പിച്ച ഒറ്റയാൻ വാഹനം തടഞ്ഞു. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപമാണ് ആന വാഹനം തടഞ്ഞത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം സമയം ഈ റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു.

Related Articles

Latest Articles