Featured

ശത്രുക്കൾ ഭയപ്പെട്ടു തുടങ്ങി! ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്ഥാൻ ഭാരതത്തോട്‌ വിശദീകരണം നൽകും യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേട്ടുനോക്കൂ

ഒരു മുഖ്യമന്ത്രി എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് യോഗി ആദിത്യനാഥ്. നമ്മുടെ കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും കണ്ടു പഠിച്ച് മാതൃകയാക്കേണ്ട ഒരു വ്യക്തി തന്നെയാണ് യോഗി. ക്രിമിനലുകളെ പൂവിട്ടു വായിക്കാതെ ക്രിമിനലുകൾക്കെതിരെ എങ്ങനെ നടപടിയെടുക്കണം അവരെ എങ്ങനെ ഒതുക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണം. ഇങ്ങനെ ആയിരിക്കണം ഒരു മുഖ്യമന്ത്രിയുടെ സേവനം അല്ലാതെ സ്വന്തം മന്ത്രി സഭയിൽ ഗുണ്ടകളെ വളർത്തുന്നത് അല്ല ഒരു മുഖ്യമന്ത്രിയുടെ സേവനം.

ഇപ്പോൾ യോഗി ആദിത്യനാഥിൻെറ വാക്കുകളാണ് ശ്രദ്ധ നേടുന്നത് , ഭീകരതയെ സഹിക്കുന്ന കാലം കഴിഞ്ഞുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് അതിർത്തിക്ക് അപ്പുറത്ത് ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്താൻ ഞങ്ങൾ അല്ല ചെയ്തതെന്ന് പറഞ്ഞ് ഇന്ത്യയോട് കാര്യങ്ങൾ വിശദീകരിക്കും. അത്രയ്‌ക്ക് ഭയമാണ് ഭാരതത്തെ അവർക്ക്. ശത്രുക്കൾ ഇന്ത്യയെ ഭയപ്പെട്ടു തുടങ്ങി. ഇത് പുതിയ ഭാരതമാണ് യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയിലെ രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം ലോധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. പുതിയ ഇന്ത്യയിൽ സംസാരമില്ലെന്നും കടന്നുകയറി ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു യോഗിയുടെ വാക്കുകൾ.ഭീഷണികൾക്ക് ഇന്ത്യ ദൃഢനിശ്ചയത്തോടെ കൃത്യമായ മറുപടി നൽകി. വ്യോമാക്രണം ഉൾപ്പെടെ അതിൽ ഉൾപ്പെടും. 2014 ന് മുൻപ് ഇന്ത്യൻ പാസ്പോർട്ടിന് ലോകരാജ്യങ്ങൾക്കിടയിൽ ഒരു വിലയും ഇല്ലായിരുന്നു

എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.ജാതി അധിഷ്ഠിത രാഷ്‌ട്രീയമാണ് ബിജെപി ഉൻമൂലനം ചെയ്തത്. സമഗ്ര ഭരണത്തോടാണ് പ്രതിബദ്ധത. സർക്കാരിന്റെ പദ്ധതികൾ ആവശ്യക്കാരിൽ കൃത്യമായി എത്തണമെന്നാണ് നയമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. മതത്തിന്റെയും വിശ്വാസത്തിന്റെയും ജാതിയുടെയും വേർതിരിവില്ലാതെ ഇന്ത്യയുടെ വിഭവശേഷി എല്ലാവർക്കും ഉളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ പിന്നെ സ്ഥാനാർത്ഥികളെ കാണില്ലായിരുന്നു. മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസനത്തിന് പകരം കുടുംബകാര്യം പറഞ്ഞ് അപ്രത്യക്ഷമാകുകയായിരുന്നു ഇവർ ചെയ്യുന്നത്. അത് ജനങ്ങളെയും ആശങ്കയിലാക്കി. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ രാജ്യം വികസനത്തിലേക്ക് കുതിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

admin

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

1 hour ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

2 hours ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

2 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

3 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

3 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

3 hours ago