കൊച്ചി : ആലുവയിൽ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ അഞ്ചു വയസ്സുകാരി ചാന്ദ്നിയെ, പിടിയിലായ പ്രതി അസാം സ്വദേശി അസ്ഫാക് ആലത്തിന്റെ കൂടെ മാർക്കറ്റ് പ്രദേശത്തു കണ്ടിരുന്നതായി ദൃക്‌സാക്ഷിയായ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ വെളിപ്പെടുത്തി. ഇന്നലെയാണ് മൂന്നേകാലോടെയാണ് ഇരുവരെയും കണ്ടത്.
‘‘സംശയം തോന്നി അവനോട് ചോദിച്ചു. അപ്പോൾ അവന്റേതാണു കുഞ്ഞെന്നാണു പറഞ്ഞത്. എന്തിനാണു പോകുന്നതെന്നു ചോദിച്ചപ്പോൾ മദ്യപിക്കാനാണു പോകുന്നതെന്നു പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു മൂന്നു പേർ കൂടി അങ്ങോട്ടു പോയി. സംഘംചേർന്നു മദ്യപിക്കാനാണു പോയതെന്നാണു തോന്നുന്നത്. മൂന്നു മണിക്കുശേഷം ഇവിടെ മദ്യപാനം സ്ഥിരമാണ്. കുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് അസ്‌ഫാക് വന്നത്. കുട്ടിയുടെ കയ്യിൽ മിഠായി ഒക്കെ ഉണ്ടായിരുന്നു. അതു കഴിക്കുന്നുമുണ്ടായിരുന്നു. ഇവർ തിരിച്ചുപോകുന്നതു കണ്ടില്ല’’– താജുദ്ദീൻ പറഞ്ഞു. കുട്ടിയും പ്രതിയും ഒരേ ഭാഷയാണു സംസാരിച്ചിരുന്നതെന്നും താന്‍ ഓരോന്നു ചോദിച്ചപ്പോള്‍ അസ്ഫാക് ചാന്ദ്നിയെ തോളിലെടുത്തുവെന്നും താജുദ്ദീൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയും സിസിടിവി ദൃശ്യങ്ങളും കണ്ടതിനു പിന്നാലെ സംശയം തോന്നിയാണ് പോലീസിനെ വിവരമറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . പെൺകുട്ടിയെ പണം വാങ്ങിമറ്റൊരാൾക്ക് കൈമാറിയെന്നായിരുന്നു അസഫാക് ആലം പോലീസിനോടു ആദ്യം പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്‌ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോൾ കരുതുന്നത്.
മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. അസ്ഫാക് ആലം ഇവരുടെ കുടുംബം താമസിക്കുന്ന കെട്ടിടത്തിൽ രണ്ട് ദിവസം മുൻപാണ് താമസിനെത്തുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്.
രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…