Monday, May 20, 2024
spot_img

അമ്മായിയച്ഛനെയും മരുമകനെയും തേച്ചോട്ടിച്ച് വി. മുരളീധരൻ

അടുത്ത മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇരിക്കുന്ന ആളാണ് മന്ത്രി മുഹമ്മദ് റിയാസ്, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയാൽ ആ സ്ഥാനം സ്വന്തം മരുമകൻ ലഭിക്കണം എന്ന സ്വപ്നവും മുഖ്യമന്ത്രിക്ക് ഉണ്ട് , എന്നാൽ അതൊന്നും നടക്കില്ലാന്ന് മാത്രം , ആവശ്യം ഉള്ളയിടത്തും അല്ലാത്തിടത്തും കയറി അഭിപ്രായം പറയുന്നതിൽ മിടുക്കൻ മുഹമ്മദ് റിയാസ്,

. എന്നാൽ ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനേയും സി പി എമ്മിനേയും തേച്ചോട്ടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും റിയാസിന്റെ ഭീഷണിയൊന്നും തന്നോട് വേണ്ടെന്നും മുരളീധരൻ പറഞ്ഞു. സി പി എമ്മിനെ കേരളത്തിൽ നിന്നും ഇല്ലാതാക്കാൻ താൻ തുടർന്നും പ്രവർത്തിക്കുമെന്നും മാധ്യമങ്ങളോട് മുരളീധരൻ പ്രതികരിച്ചു.

‘മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയ്ക്ക് കൊടുത്ത 95 കോടി എന്ത് ചെയ്തുവെന്നാണ് ടൂറിസം വകുപ്പ് മന്ത്രി ആദ്യം പറയേണ്ടത്. ഈ 95 കോടി രൂപ ചിലവഴിയ്ക്കാൻ കഴിവില്ലാത്തവൻ ബാക്കിയുള്ളവരെക്കുറിച്ച് ഈ പറയുന്നതിൽ എന്താണ്. മാത്രമല്ല ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. എന്നിട്ട് അത്‌ കഴിഞ്ഞ് വഴിയിൽ അമ്മായിയച്ഛന്റെയും മരുമോന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണ് നടത്തിയതെന്ന് പറയുന്ന പോലത്തെ വികസനം. അങ്ങനെയുള്ള വികസനത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ കേരളത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതൊക്കെയും ഞാൻ ചെയ്തിട്ടുണ്ട്.

സിപിഎമ്മിന്റെ നൻമയ്ക്ക് വേണ്ടി ഞാൻ ഒന്നും ചെയ്യില്ല. സി പി എം ഏറ്റവും വിനാശകരമായ പ്രത്യയശാസ്ത്രവും സർക്കാരും ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സി പി എമ്മിനെ ഇല്ലാതാക്കാൻ തന്നെയാണ് എന്റെ ശ്രമം. അവർക്ക് കേരളത്തിലുള്ള ജനപിന്തുണ ഇല്ലാതാക്കാൻ ഞാൻ ശ്രമിക്കും. കാരണം ലോകത്തെ മുഴുവൻ കമ്മ്യൂണിസം നശിപ്പിച്ചിട്ടേ ഉള്ളൂ. ലോകം കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിച്ചിട്ട് എത്രകാലം ഇവർ മുന്നോട്ട് പോകുമെന്ന് വരും ദിവസങ്ങളിൽ കാണാം.

വിയോജിക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഇല്ലാതാക്കിയും ഉന്മൂലനം നടത്തുന്ന സി പി എം നിലപാട് എത്രയോ കാലമായിട്ട് തുടരുന്നതാണ്. 23-ാംത്തെ വയസ്സിൽ സി പി എം കള്ളക്കേസിൽ കുടുക്കി ജയിലിട്ട കാലം മുതൽ തനിക്ക് അനുഭവം ഉള്ളതാണ്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് റിയാസ് എന്നെ പേടിപ്പിക്കേണ്ട. അമ്മായി അച്ഛൻ മന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല ഞാൻ എന്ന് കൂടി റിയാസ് മനസിലാക്കുക’, വി മുരളീധരൻ പറഞ്ഞു

Related Articles

Latest Articles