Sunday, December 21, 2025

കോവിഡ് ഭീതി വീണ്ടും !! കേസുകളിൽ വർദ്ധനവ് ; കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

ദില്ലി : ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകി . കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് നിലവിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമായി നടപ്പാക്കണമെന്നും കത്തിൽ നിർദേശമുണ്ട്.

ഇന്ന് രാവിലെ ലഭ്യമായ അവസാനത്തെ കണക്കുകൾ പ്രകാരം 700 കോവിഡ് കേസുകളാണ് പുതുതായിരാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാലു മാസത്തിനുശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും ഉയർന്ന സംഖ്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.

Related Articles

Latest Articles