Monday, May 13, 2024
spot_img

ഹൈന്ദവ വിശ്വാസങ്ങളെ ചവിട്ടി മെതിച്ച് സിപിഎം പ്രവർത്തകർ; കലശം വരവിൽ പി ജയരാജന്റെ ചിത്രം!!

കണ്ണൂർ ഹൈന്ദവവിശ്വാസങ്ങളെ വക്രമായി അവതരിപ്പിക്കുന്ന രീതി തുടർന്ന് സിപിഎം പ്രവർത്തകർ.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കലശം വരവിൽ പി ജയരാജന്റെ ചിത്രം പ്രവർത്തകർ ഉൾപ്പെടുത്തിയാണ് പുതിയ വിവാദം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്. എന്നാൽ വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പിന്നീട് പ്രതികരിച്ചു.

കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിനനുബന്ധിച്ച് നടക്കുന്ന താലപ്പൊലി ഘോഷയാത്രക്കിടെയാണ് കലശം വരവ് നടക്കുന്നത്. അതിനിടെയാണ് പാട്യം നഗറിലെ സിപിഎം പ്രവർത്തകർ കലശം വരവിനിടെ പി ജയരാജന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്. നേരത്തെ വ്യക്തി ആരാധന വിവാദത്തിൽ പാർട്ടിയിലടക്കം വൻ വിമർശനം ഏറ്റുവാങ്ങിയ വലിയ ആളാണ് പി ജയരാജൻ. അതിന് പിന്നാലെ താക്കീതും ജയരാജന് പാർട്ടി നൽകിയിരുന്നു

Related Articles

Latest Articles