The girlfriend who fell in love 60 years ago sent a letter, What finally happened to 71 Kari who tried to brutally kill her husband!!
60 വർഷം മുൻപ് പ്രണയിച്ച കാമുകി പോസ്റ്റ് കാർഡ് അയച്ചതിന്റെ പേരിൽ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് ഭാര്യ. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് 60 വര്‍ഷം മുന്‍പ് പ്രണയിച്ച കാമുകി വാർദ്ധക്യത്തിൽ പാരയായി മാറിയത്. ബെർത്ത യാൽറ്റർ എന്ന 71 കാരിയാണ് രോഷം സഹിക്കാനാവാതെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചത്.
ഭാര്യ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ഭർത്താവ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തുമ്പോള്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു. രക്തം ഒഴുക്കിക്കൊണ്ട് കിടക്കുകയായിരുന്നു ബെർത്തയുടെ ഭർത്താവ്. അയാളെ ബെർത്ത പലവട്ടം കടിച്ചിരുന്നു. അതിൽ നിന്നുപോലും രക്തം ഒഴുകുകയായിരുന്നു.
നോർത്ത് മിയാമി ബീച്ച് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച് ബെർത്തയും ഭർത്താവും വിവാഹിതരായിട്ട് 52 വർഷം കഴിഞ്ഞിരുന്നു. അതിന് മുമ്പ് 1960 -കളിൽ ഇയാൾ മറ്റൊരു സ്ത്രീയെ പ്രണയിച്ചിരുന്നു. ആ സ്ത്രീയാണ് ഇയാൾക്ക് പോസ്റ്റ്‍കാർഡ് അയച്ചത്. ഭർത്താവിന് പഴയ കാമുകി പോസ്റ്റ്കാർഡ് അയച്ചത് ബെർത്തയെ അരിശം കൊള്ളിച്ചു. ബെർത്ത ഭർത്താവിനെ തലയണ വച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. പിന്നാലെയാണ് മറ്റ് അക്രമങ്ങളും അരങ്ങേറിയത്.
ബെർത്തയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകശ്രമം അടക്കം കുറ്റങ്ങൾ ഇവർക്ക് നേരെ ചാർത്തിയിട്ടുണ്ട്. എന്നാൽ, ബെർത്തയുടെ അഭിഭാഷകൻ ഇതിനെയെല്ലാം എതിർത്തു. അവർ 52 വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുകയാണെന്നും, ഇത് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അറിയാതെ ചെയ്തുപോയതാണ് എന്നുമായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. എന്തായാലും ഭർത്താവിനെ ഇനി കാണുന്നതിൽ നിന്നും ബെർത്തയെ കോടതി വിലക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…