Friday, May 17, 2024
spot_img

60 വര്‍ഷം മുന്‍പ് പ്രണയിച്ച കാമുകി കത്തയച്ചു, കലിപ്പായി ഭാര്യ; ഭർത്താവിനെ അതിക്രൂരമായി കൊല്ലാൻ ശ്രമിച്ച 71 കരിക്ക് ഒടുവിൽ സംഭവിച്ചത്!!

60 വർഷം മുൻപ് പ്രണയിച്ച കാമുകി പോസ്റ്റ് കാർഡ് അയച്ചതിന്റെ പേരിൽ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് ഭാര്യ. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് 60 വര്‍ഷം മുന്‍പ് പ്രണയിച്ച കാമുകി വാർദ്ധക്യത്തിൽ പാരയായി മാറിയത്. ബെർത്ത യാൽറ്റർ എന്ന 71 കാരിയാണ് രോഷം സഹിക്കാനാവാതെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചത്.

ഭാര്യ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ഭർത്താവ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തുമ്പോള്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു. രക്തം ഒഴുക്കിക്കൊണ്ട് കിടക്കുകയായിരുന്നു ബെർത്തയുടെ ഭർത്താവ്. അയാളെ ബെർത്ത പലവട്ടം കടിച്ചിരുന്നു. അതിൽ നിന്നുപോലും രക്തം ഒഴുകുകയായിരുന്നു.

നോർത്ത് മിയാമി ബീച്ച് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച് ബെർത്തയും ഭർത്താവും വിവാഹിതരായിട്ട് 52 വർഷം കഴിഞ്ഞിരുന്നു. അതിന് മുമ്പ് 1960 -കളിൽ ഇയാൾ മറ്റൊരു സ്ത്രീയെ പ്രണയിച്ചിരുന്നു. ആ സ്ത്രീയാണ് ഇയാൾക്ക് പോസ്റ്റ്‍കാർഡ് അയച്ചത്. ഭർത്താവിന് പഴയ കാമുകി പോസ്റ്റ്കാർഡ് അയച്ചത് ബെർത്തയെ അരിശം കൊള്ളിച്ചു. ബെർത്ത ഭർത്താവിനെ തലയണ വച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. പിന്നാലെയാണ് മറ്റ് അക്രമങ്ങളും അരങ്ങേറിയത്.

ബെർത്തയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകശ്രമം അടക്കം കുറ്റങ്ങൾ ഇവർക്ക് നേരെ ചാർത്തിയിട്ടുണ്ട്. എന്നാൽ, ബെർത്തയുടെ അഭിഭാഷകൻ ഇതിനെയെല്ലാം എതിർത്തു. അവർ 52 വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുകയാണെന്നും, ഇത് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അറിയാതെ ചെയ്തുപോയതാണ് എന്നുമായിരുന്നു പ്രതിഭാ​ഗം വക്കീലിന്റെ വാദം. എന്തായാലും ഭർത്താവിനെ ഇനി കാണുന്നതിൽ നിന്നും ബെർത്തയെ കോടതി വിലക്കിയിട്ടുണ്ട്.

Related Articles

Latest Articles