കായിക മന്ത്രി വി.അബ്ദുറഹിമാന്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ലെന്ന് വീണ്ടും വ്യക്തമാക്കി മന്ത്രി വി.അബ്ദുറഹിമാന്‍. 24 ശതമാനം വരെ നികുതി ഈടാക്കാൻ സാധിക്കുമായിരുന്നിട്ടും 12 ശതമാനമായി നിശ്ചയിച്ചു. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മറ്റും സര്‍ക്കാരിനു പണ ചിലവുണ്ട്. സ്റ്റേഡിയം വൃത്തിയാക്കുന്ന തിരുവനന്തപുരം കോര്‍പറേഷനും ഏറെ ചെലവുകളുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനാണു ടിക്കറ്റ് നിരക്ക് കുറയ്ക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി .
കഴിഞ്ഞ തവണ നടന്ന ട്വന്റി20 മത്സരത്തിന് കോര്‍പറേഷന്‍ വിനോദനികുതി ഇളവ് നല്‍കിയിരുന്നു. ഇക്കുറി ടിക്കറ്റ് നിരക്കിന്റെ 24 ശതമാനം നികുതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ 12 ശതമാനമാക്കി നിശ്ചയിച്ചു. നികുതി കൂടിയെങ്കിലും ടിക്കറ്റ് നിരക്ക് കുറച്ചതിനാല്‍ കാണികള്‍ക്ക് അധികഭാരമില്ലെന്ന കണ്ടെത്തലിലാണ് കെസിഎ. വിനോദനികുതി 12 ശതമാനമാക്കി ഉയര്‍ത്തിയതിനാല്‍ 1000 രൂപയുടെ ടിക്കറ്റിന് ജിഎസ്ടി ഉള്‍പ്പെടെ 1476 രൂപ നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് 650 രൂപയാണ് നിരക്ക്.
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കളി കാണേണ്ട എന്ന മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…