Health

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പെയിൻ തുടങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്; മത്സ്യ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ മത്സ്യ’യും; സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ മുന്നിട്ടിറങ്ങി സർക്കാർ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരിൽ പുതിയൊരു ക്യാമ്പയിൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷൻ മത്സ്യ’ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ‘സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ എല്ലാ ജില്ലകളിലും റെയ്ഡുകൾ ശക്തമാക്കി പരിശോധനകൾ ഉറപ്പാക്കും. ക്യാമ്പെയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതാണ്. അവർക്ക് തന്നെ മായം കണ്ടെത്താൻ കഴിയുന്ന ബോധവത്ക്കരണം നൽകുന്നതാണ്. എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ മായം ചേർത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തിൽ മനസിലാക്കാൻ സാധിക്കും. കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിൽ അയയ്‌ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ, ശർക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.’- വീണാ ജോർജ് പറഞ്ഞു .

മാത്രമല്ല പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും ക്യാമ്പെയിൻ നടപ്പിലാക്കുക. ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

അതത് ജില്ലകളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ ഇവയാണ്;

തിരുവനന്തപുരം 8943346181,
കൊല്ലം 8943346182,
പത്തനംതിട്ട 8943346183,
ആലപ്പുഴ 8943346184,
കോട്ടയം 8943346185,
ഇടുക്കി 8943346186,
എറണാകുളം 8943346187,
തൃശൂർ 8943346188,
പാലക്കാട് 8943346189,
മലപ്പുറം 8943346190,
കോഴിക്കോട് 8943346191,
വയനാട് 8943346192,
കണ്ണൂർ 8943346193,
കാസർഗോഡ് 8943346194
അതേസമയം ഭക്ഷ്യ സുരക്ഷാ വകുപ്പിന് നൽകിയ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിരുന്നു.തുടർന്ന് മീനിലെ മായം കണ്ടെത്താൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധനകളാണ് നടത്തിയത്. 772 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പുതിയ ക്യാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചത്.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 hour ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

16 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

16 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

16 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

16 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

16 hours ago