പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാതെ ഇരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തുണ്ടണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ഗുരുതര വിഷയങ്ങളിൽ സര്‍ക്കാരിന് ആത്മാർത്ഥതയില്ല.പതിവ് വർത്തമാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്.മറ്റു വിവാദങ്ങൾ മറയാക്കി സർക്കാർ ഒളിച്ചോടുകയാണ്.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയണം.പ്രത്യേക അന്വേഷണസംഘം കണ്ണിൽ പൊടിയിടലാണ്.എത്രയും വേഗം കുറ്റക്കാരെ ശിക്ഷിക്കണം.ആദ്യം നടപടി എടുക്കേണ്ടത് മുകേഷിനെതിരെയാണ്.മുകേഷിനെതിരെ നടപടി എടുക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്താ..മുകേഷിനെതിരെ കേസെടുക്കണം , അറസ്റ്റ് ചെയ്യണം.മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്നതിലാണ് സർക്കാരിന്റെ ആത്മാർത്ഥത തെളിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുകേഷിനെ ഉൾപ്പെടെ വെച്ച് കോൺക്ലേവ് നടത്താൻ ഉള്ള തീരുമാനം ലജ്ജാകരമാണ്.സിനിമ കോൺക്ലേവ് അടിയന്തരമായി നിർത്തിവയ്ക്കണം.വേട്ടക്കാർ എല്ലാംകൂടി ചേർന്ന് എന്ത് കോൺക്ലേവ് ആണ് നടത്താൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

