Sunday, January 4, 2026

പ്രവാസലോകത്തിന്റെ മഹാസംഗമം !!! വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ പ്രഖ്യാപനം നാളെ

ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനിലേക്ക് കടക്കുകയാണ്. ഇതിന്റെ മുന്നോടിയായി കൺവെൻഷന്റെ പ്രധാന അജണ്ടകളുടെ പ്രഖ്യാപനം ഉൾപ്പെടുന്ന പത്രസമ്മേളനം ജനുവരി രണ്ട് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രമുഖരും സംഘടനയുടെ അന്തർദേശീയ ഭാരവാഹികളും ഈ ചടങ്ങിൽ സംബന്ധിക്കും.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിനും അവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് ഡബ്ല്യു.എം.എഫ് പ്രവർത്തിക്കുന്നത്. നിലവിൽ 167 രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ഈ സന്നദ്ധ സംഘടനയാണിത്. സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതികളെക്കുറിച്ചും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തെക്കുറിച്ചും പത്രസമ്മേളനത്തിൽ വിശദീകരിക്കും. മലയാളികളുടെ ആഗോള കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്ന ഈ സമ്മേളനം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles