Kerala

സിവിക്‌ ചന്ദ്രൻ കേസിലെ വിവാദ പരാമർശം; കോഴിക്കോട് സെഷൻസ് ജഡ്ജിന്റെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോഴിക്കോടിലെ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ എടുത്ത നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്. സ്ഥലംമാറ്റത്തിനെതിരെ സെഷൻസ് ജഡ്ജ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് എസ്.കൃഷ്ണകുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മൊഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞയാഴ്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഇരു വിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ്.കൃഷ്ണകുമാറിന്‍റെ വാദം. മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ്.കൃഷ്ണകുമാർ വാദിച്ചു.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു സെഷൻസ് ജഡ്ജിന്റെ വിവാദ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.

admin

Recent Posts

ബിജെപിയുമായി ഭിന്നത: പ്രചാരണങ്ങള്‍ RSS തള്ളി, മോഹന്‍ ഭാഗവത്- യോഗി കൂടിക്കാഴ്ച ഇന്ന്

ബിജെപിയുമായി ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ ആര്‍ എസ് എസ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് എസ് സര്‍സംഘ് ചാലക്…

7 mins ago

സൗബിൻ ഷാഹിർ കള്ളപ്പണം ഇടപാടിന്റെ കണ്ണിയോ ? നടനെ രണ്ടുതവണ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട…

48 mins ago

മഞ്ഞുമ്മൽ ബോയ്‌സും സൗബിൻ സാഹിറും തുടക്കം മാത്രം…|manjummal boys

മഞ്ഞുമ്മൽ ബോയ്‌സും സൗബിൻ സാഹിറും തുടക്കം മാത്രം...|manjummal boys

48 mins ago

മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറിയും യോഗത്തിനെത്താന്‍ വൈകി, സംഘാടകരോട് ക്ഷോഭിച്ച് വേദിയില്‍ നിന്നും ജി സുധാകരന്‍ ഇറങ്ങിപ്പോയി ; വൈറലായി ദൃശ്യങ്ങള്‍

ആലപ്പുഴ : പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഹരിപ്പാട്…

53 mins ago

ലൂർദ് മാതാവിന് കേന്ദ്രമന്ത്രിയുടെ വക സ്വർണ്ണ കൊന്ത! മാതാവിനെ കാണാനെത്തി സുരേഷ്‌ഗോപി

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃശ്ശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി.…

1 hour ago

അന്ന് കിരീടം, ഇന്ന് സ്വർണ്ണ കൊന്ത! ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ സമ്മാനം |suresh gopi

അന്ന് കിരീടം, ഇന്ന് സ്വർണ്ണ കൊന്ത! ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ സമ്മാനം |suresh gopi

1 hour ago