ഷൊർണൂർ: പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ തെരുവുനായകളെ വെടിവച്ച് കൊന്ന സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. അഞ്ച് നായകളെയാണ് ഇക്കഴിഞ്ഞ 21ന് കുളപ്പുള്ളി, ആലിൻചുവട് എന്നിവിടങ്ങളിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.
നഗരസഭാ സെക്രട്ടറി ഷൊർണൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എയർഗൺ കൊണ്ട് വെടിവച്ചതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റതാണ് നായകളുടെ മരണകാരണമെന്നാണ് പോലീസ് പിന്നീട് പറഞ്ഞത്. എന്നാൽ ഇത്രയും നായകൾക്ക് ഒരേ ഭാഗത്ത് തന്നെയാണ് മുറിവേറ്റിരിക്കുന്നതെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ ആരോപിച്ചു.
തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഷൊർണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും നായകളെ വെട്ടിക്കൊന്ന സംഭവം ഇതിനു മുമ്പ് നടന്നിട്ടുള്ളതിനാൽ സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…