തിരുവനന്തപുരം:വലിയശാലയിൽ ആന ചതുപ്പിൽ അകപ്പെട്ട് കിടന്നത് മണിക്കൂറുകൾ.ഒടുവിൽ തുണയായി കേരള ഫയര്‍ ഫോഴ്സ്.കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ് തളച്ചിട്ടിരുന്നതിന് സമീപത്തെ ചരുവിലേക്ക് ഊര്‍ന്ന് പോയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ ഫയര്‍ ഫോഴ്സ് കരകയറ്റിയത്.
തലപൊക്കാൻ കഴിയാതെ മണിക്കൂറുകളോളം ആന കിടന്നു. പാപ്പാൻമാരുടെയും നാട്ടുകാരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഫയര്‍ ഫോഴ്സെത്തി.ഒടുവിൽ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ചെങ്കൽ ചൂളയിൽ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് സംഘം ആനയെ പൊക്കിയെടുത്തത്. ആനക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

