Thursday, May 16, 2024
spot_img

ആർഎസ്എസ് നേതാവ് ശ്രീനിവാസ് വധം : കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ
ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയു
ടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎയ്‌ക്ക് കൈമാറും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ശ്രീനിവാസിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎയ്‌ക്ക് വിടുമെന്ന അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു.

പ്രത്യേക പോലീസ് സംഘമാണ് ഇപ്പോൾ ശ്രീനിവാസ് കൊലക്കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ നിലവിലെ അന്വേഷണ സംഘം ഉടൻ എൻഐഎയ്‌ക്ക് കൈമാറും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എൻഐഎ നടത്തിയ അന്വേഷണത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ശ്രീനിവാസിന്റെ കൊലപാതകത്തിലെ ഭീകര ബന്ധം ഉൾപ്പെടെയുള്ള വിവരങ്ങളായിരുന്നു ലഭിച്ചത്. ഇതിന്റെ കൂടി സാഹചര്യത്തിലാണ് കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിട്ടത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളായ സി.എ റൗഫ്, യഹിയ തങ്ങൾ എന്നിവർക്കും ശ്രീനിവാസിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തിയത് . ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെയും പ്രതിചേർത്തിട്ടുണ്ട്.

Related Articles

Latest Articles