Thursday, January 8, 2026

ബിരുദമെടുത്തതിന് വാട്സ്ആപ്പിലൂടെ മൊഴിചൊല്ലി ഭർത്താവ്; വിവാഹമോചനം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആഘോഷിച്ച് യുവതി; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി പ്രതികരണം

റിയാദ് : കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ യുവതിയെ മൊഴിചൊല്ലി ബന്ധം വേർപെടുത്തി ഭർത്താവ്.സൗദിയിലെ റിയാദിലാണ് സംഭവം. ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത് വാട്സ് ആപ്പ് വഴിയാണ്. പിന്നീട് ബിരുദദാന ചടങ്ങിൽ യുവതി ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് കാണിച്ച ശേഷം ആഹ്‌ളാദം പങ്ക് വയ്ക്കുകയായിരുന്നു. യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ബിരുദദാന ചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും, പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.സെല എൽനഗർ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ജീവിതത്തിലെ രണ്ട് നിർണായക സംഭവങ്ങൾ ഒരുമിച്ച് ഒരേദിവസം എത്തിയതിൽ യുവതിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് അറിയിച്ചത്.

Related Articles

Latest Articles