Monday, June 17, 2024
spot_img

ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾ;തടവുശിക്ഷ അഞ്ചുവർഷമായി ഉയർത്തിയേക്കും

തിരുവനന്തപുരം: ദിനംപ്രതി വർദ്ധിച്ച് വരുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ഉണ്ടാവുന്ന അതിക്രമങ്ങൾക്ക് തടവുശിക്ഷ അഞ്ചുവർഷമായി ഉയർത്തിയേക്കും.ഇതുമായി ബന്ധപ്പെട്ട കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേ നിലവിൽ ഉണ്ടായിരുന്ന നിയമം ശക്തമല്ലെന്ന് ആരോപിച്ച് ഡോക്ടറുടെ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.ഇതിനുപിന്നാലെയാണ് തീരുമാനം.

നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്ന നിർവചനത്തിൽ വരുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും. നിയമ, ആരോഗ്യവകുപ്പുകൾകൂടി ചർച്ചചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും.
നിലവിലുള്ള നിയമത്തിൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് ആശുപത്രികളിലെ അക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെ 2012ലാണ് നിയമം കൊണ്ടുവന്നത്.

Related Articles

Latest Articles